
മാന്നാർ: 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ്റെ ആഭിമുഖ്യത്തിൽ 16മുതൽ 28 വരെ നടത്തുന്ന 13 നാൾ നീണ്ടുനിൽക്കുന്ന 'ഗുരുവസന്തോത്സവം 2026'-ന് തിരുവാതിര മൽസരങ്ങളോടെ ദീപ്തമായ തുടക്കം. മാന്നാർ നായർ സമാജം ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വി.മനോജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ഗുരുദേവൻ്റെ ദർശനങ്ങളും സന്ദേശങ്ങളും സമൂഹത്തിൽ കൂടുതൽ സജീവമാക്കാൻ ഇത്തരം സാംസ്കാരിക കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് വി. മനോജ് അഭിപ്രായപ്പെട്ടു. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ജില്ലാ പഞ്ചായത്തംഗം ബിനി ജയിന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഹസീന സലാം, മാന്നാര്‍ ഗ്രാമപഞ്ചായത്തംഗം ലേഖനാകുമാരി, അഡ്.കമ്മിറ്റിയംഗങ്ങളായ ഹരിപാലമൂട്ടില്‍, രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണന്‍ പുല്ലാമഠത്തില്‍, പി.ബി സൂരജ്, റ്റി.കെ അനില്‍കുമാര്‍, അനീഷ് പി.ചേങ്കര, മാന്നാര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പ്രദീപ് ശാന്തി സദന്‍, എസ്.എൻ.ഡി.പി മാന്നാര്‍ മേഖല ചെയര്‍മാന്‍ വേണു കേശവ്, കണ്‍വീനര്‍ സുധാകരന്‍ സര്‍ഗ്ഗം, 553-ാം നമ്പര്‍ പാവുക്കര ശാഖ പ്രസിഡന്റ് അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം സ്വാഗതവും ജോയിന്‍ കണ്‍വീനര്‍ പുഷ്പ ശശികുമാര്‍ കൃതജ്ഞതയും പറഞ്ഞു.
അത്തം മുതൽ ചതയം വരെയുള്ള 13 ദിനരാത്രങ്ങളിലായി വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് യൂണിയൻ്റെ നേതൃത്വത്തിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് പിന്നാലെ തനിമയാർന്ന തിരുവാതിരപ്പാട്ടിൻ്റെ ലയവും ഭാവവും നിറഞ്ഞ ചുവടുകളോടെ 28 ടീമുകൾ മാറ്റുരച്ച തിരുവാതിര മത്സരങ്ങൾ അരങ്ങേറി. വരും ദിവസങ്ങളിൽ സാംസ്കാരിക സമ്മേളനങ്ങളും വിവിധ കലാമത്സരങ്ങളും ഗുരുവസന്തോത്സവ വേദികളിൽ അരങ്ങേറും.










